ചെന്പനോലി പള്ളിയിൽ തിരുനാൾ
1493238
Tuesday, January 7, 2025 6:57 AM IST
റാന്നി: ചെമ്പനോലി സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ വി. സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ഇന്നുമുതൽ 19 വരെ ആഘോഷിക്കും.
തിരുനാളിന് തുടക്കം കുറിച്ച് ഇന്ന് 4.45 ന് വികാരി ഫാ. ജോർജ് നെല്ലിക്കൽ കൊടിയേറ്റും. അഞ്ചിന് ഫാ. തോമസ് മുണ്ടിയാനി ക്കൽ ഫാ. മാത്യു നടയ്ക്കൽ, ഫാ. ജോർജ് നെല്ലിക്കൽ എന്നിവർ ചേർന്ന് വിശുദ്ധ കുർബാനയർപ്പിക്കും. 6.45 ന് കാഞ്ഞിരപ്പള്ളി അമലയുടെ തച്ചൻ എന്ന നാടകം.
നാളെ വൈകുന്നേരം ഫാ. പീറ്റർ കിഴക്കേൽ വിശുദ്ധ കുർബാനയർപ്പിച്ച് വചന സന്ദേശം നൽകും. ഒന്പതിനു വൈകുന്നേരം അഞ്ചിന് ഫാ. ജോസഫ് മരുതോലിൽ വിശുദ്ധ കുർബാനയർപ്പിക്കും. 10 ന് ഫാ. സെബാസ്റ്റ്യൻ ചെറുശേരി, 11 ന് ഫാ.തോമസ് പ്ലാത്തറവയലിൽ എന്നിവരും വിശുദ്ധ കുർബാനയർപ്പിച്ച് വചന സന്ദേശം നൽകും. 12 ന് രാവിലെ ഫാ. ജെയിംസ് പന്നാംകുഴിയിൽ കുർബാനയർപ്പിക്കും. 10 നും വിശുദ്ധ കുർബാനയുണ്ടാകും.
13ന് ഫാ. ബിനു കിഴക്കേ ഇളംതോട്ടം, 14ന് ഫാ. ജേക്കബ് പാണ്ടിയാംപറമ്പിൽ, 15ന് ഫാ. ബ്രൈറ്റ് മാത്തൻ കുന്നേൽ, 16ന് ഫാ. സിജു കൊച്ചുവീട്ടിൽ എന്നിവരും വിശുദ്ധ കുർബാനയർപ്പിച്ച് വചന സന്ദേശം നൽകും. 6.30 ന് കലാസന്ധ്യ. 17 ന് ഫാ. ജോബി അറയ്ക്കപ്പറമ്പിൽ വിശുദ്ധ കുർബാനയർപ്പിക്കും. 6.30 ന് ഭക്ത സംഘടനകളുടെ വാർഷികവും കലാപരിപാടികളും. 18 ന് മൂന്നിന് ചെണ്ടമേളം, 4.30 ന് കഴുന്ന് പ്രദിക്ഷിണം പള്ളിയിൽ എത്തുന്നു.
നവവൈദികരായ ഫാ. തോമസ് മുളങ്ങാശേരിൽ, ഫാ. സാമുവേൽ മറ്റക്കര തുണ്ടിയിൽ, ഫാ. ജോസഫ് കളപ്പുരയ്ക്കൽ, ഫാ. ജോസഫ് ഏറത്ത് എന്നിവർ ചേർന്ന് വിശുദ്ധ കുർബാനയർപ്പിക്കും. 6.30ന് വർക്കല മുക്ക് പന്തലിലേക്ക് പ്രദക്ഷിണം. ബ്രദർ സെബാസ്റ്റ്യൻ തിരുനാൾ സന്ദേശം നൽകും. എട്ടിന് ആകാശവിസ്മയം.
19ന് 9.30 ന് ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ഡാരീസ് ഉഴുത്തിനാമലയിൽ, ഫാ. ജോർജ് അടിച്ചിയിൽ എന്നിവർ ചേർന്ന് ആഘോഷമായ തിരുനാൾ കുർബാനയർപ്പിക്കും തുടർന്ന് പള്ളിചുറ്റി പ്രദക്ഷിണം, കൊടിയിറക്ക്.
പാതിക്കാട് പള്ളിയിൽ
മല്ലപ്പള്ളി: പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിന് കൊടിയേറി. 15ന് സമാപിക്കും നവീകരിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും നടത്തി. 11 മുതൽ 13 വരെ ആറിനു സന്ധ്യാനമസ്കാരം, 6.40ന് കൺവൻഷൻ ഫാ. ജോജി എം. ഏബ്രഹാം, ഫാ. സഖറിയ തോമസ്, ഫാ. ജിതിൻ ജോസഫ് എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.
14ന് അഞ്ചിന് സന്ധ്യാനമസ്കാരം, ഏഴിന് പ്രദക്ഷിണം, മല്ലപ്പള്ളി കുരിശടിയിൽ ഫാ. ബിബിൻ ഫിലിപ്പോസ് പെരുന്നാൾ സന്ദേശം നൽകും, 15ന് രാവിലെ ഏഴിന് പ്രഭാത നമസ്കാരം, 8.15ന് കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10ന് പ്രദക്ഷിണം, കൊടിയിറക്ക്, നേർച്ചവിളമ്പ്, വൈകുന്നേരം ഗാനമേള എന്നിവ ഉണ്ടാകും.
മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി പള്ളിയിൽ
മല്ലപ്പള്ളി: സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിനു കൊടിയേറി. വികാരി ഫാ. നൈനാൻ വർഗീസ് കൊടിയേറ്റ് നിർവഹിച്ചു. ഒന്പതിന് 5.30 ന് സന്ധ്യാനമസ്കാരത്തേ ത്തുടർന്ന് മെർലിൻ റ്റി. മാത്യു വചനശുശ്രൂഷ നിർവഹിക്കും. 10ന് 5.15 ന് സന്ധ്യാനമസ്കാരം, രാത്രി ഏഴിന് മങ്കുഴിപ്പടിയിൽനിന്ന് കൈപ്പറ്റ, നടമല, ടൗൺ വഴി പള്ളിയിലേക്ക് റാസ . 11 ന് 7.15 ന് പ്രഭാത നമസ്കാരം, 8.15 ന് തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന.
സെന്റ് ജോൺസ് ശാലേം പള്ളിയിൽ പെരുന്നാൾ
അയിരൂർ: സെന്റ് ജോൺസ് ശാലേം ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളിനു കൊടിയേറി. വികാരി ഫാ. എം.ജെ. ജോൺ കൊടിയേറ്റി. പത്തിനു വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരത്തേത്തുടർന്ന് ഫാ. സാംസൺ എം. സൈമൺ പ്രസംഗിക്കും. തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണം, ആശിർവാദം.
11ന് രാവിലെ ഏഴിന് പ്രഭാതനമസ്കാരം, എട്ടിന് വിശുദ്ധ കുർബാനയ്ക്ക് എം.ഡി. യൂഹാനോൻ റന്പാൻ കോർ എപ്പിസ്കോപ്പ കാർമികത്വം വഹിക്കും. തുടർന്നു നടക്കുന്ന അനുമോദന സമ്മേളനത്തിൽ ഫാ. ഏബ്രഹാം ശാമുവേൽ, ഫാ. സൈമൺ ജേക്കബ് മാത്യു എന്നിവർ പ്രസംഗിക്കും.