തി​രു​വ​ല്ല: ശാ​സ്ത്ര - സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ​തി​നാ​റാ​മ​ത് മേ​ല്പാ​ടം ആ​റ്റു​മാ​ലി​ൽ ജോ​ർ​ജ്കു​ട്ടി മെ​റി​റ്റ് അ​വാ​ർ​ഡ് മൃ​ഗ​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​യും പ​ത്മ​ശ്രീ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഡോ. ​ശോ​ശാ​മ്മ ഐ​പ്പി​നു സ​മ്മാ​നി​ച്ചു.

ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. യു​വ​ശാ​സ്ത്ര​ജ്ഞ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ ഡോ. ​ശാ​ര​ദ പ്ര​സാ​ദ് പ്ര​ധാ​ൻ (റൂ​ർ​ക്കി ഐ​ഐ​ടി), ഡോ. ​അ​ശ്വ​നി കു​മാ​ർ തി​വാ​രി (ന്യൂ​ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ​റു യൂ​ണി​വേ​ഴ്സി​റ​റി​യി​ലെ സ്കൂ​ൾ ഒാ​ഫ് എ​ൻ​വ​യോ​ൺ​മെ​ന്‍റ് സ​യ​ൻ​സ്), ഡോ. ​അ​ർ​ണാ​ബ് ദ​ത്ത (മും​ബൈ ഐ​ഐ​ടി) എ​ന്നി​വ​ർ​ക്ക് ന​ൽ​കി. അ​മ്പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ്.

തി​രു​വ​ല്ല സ​ഭാ ആ​സ്ഥാ​ന​ത്തെ സ​ഭാ കൗ​ൺ​സി​ൽ ചേം​ബ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​വാ​ർ​ഡ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ഡോ. ​ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, എ​പ്പി​സ്കോ​പ്പ​മാ​രാ​യ തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ്, ഡോ. ​മാ​ത്യൂ​സ് മാ​ർ മ​ക്കാ​റി​യോ​സ്, ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ്, സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം, ഡോ. ​ജോ​സ​ഫ് മാ​ർ ഇ​വാ​നി​യോ​സ്, മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം, സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ൾ റ​വ. മാ​ത്യു ജോ​ൺ, സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി ടി. ​മാ​മ്മ​ൻ, വൈ​ദി​ക ട്ര​സ്റ്റി റ​വ. ഡേ​വി​ഡ് ഡാ​നി​യേ​ൽ, അ​ല്മാ​യ ട്ര​സ്റ്റി ആ​ൻ​സി​ൽ സ​ഖ​റി​യ കോ​മാ​ട്ട്, ഡോ. ​ശോ​ശാ​മ്മ ഐ​പ്പ്, എ. ​വി. ജോ​ൺ​സ്, നീ​തു മേ​രി മാ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ​ർ​ഥ​രാ​യ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ജോ​ർ​ജ് സ്കോ​ള​ർ സ്കോ​ള​ർ​ഷി​പ്പ്, പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള സാ​റാ​മ്മ ജോ​ൺ​സ് സ്കോ​ള​ർ​ഷി​പ്പ് എ​ന്നി​വ​യും ന​ൽ​കി.

ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ത്തി​നു​ള്ള പി.എ​സ്. ജോ​ർ​ജ് ഉ​പ​ഹാ​രം കാ​ട്ടാ​ക്ക​ട വ​യോ​ജ​ന മ​ന്ദി​ര​ത്തി​നു സ​മ്മാ​നി​ച്ചു.