ക്രിസ്മസ് പുതുവത്സര സംഗമം
1492937
Monday, January 6, 2025 4:07 AM IST
തിരുവല്ല: സമൂഹത്തിൽ കുടുംബങ്ങൾ തമ്മിലുള്ള ഇഴയടുപ്പം വർധിക്കണമെന്നും ഓരോ പൗരനും അവകാശങ്ങൾക്കൊപ്പം ഉത്തരവാദിത്വങ്ങൾകൂടി നിർവഹിക്കണമെന്നും ബിഷപ് തോമസ് സാമുവൽ. കുറ്റപ്പുഴ സെൻട്രൽ റെസിഡൻസ് അസോസിയേഷൻ ക്രിസ്മസ്, പുതുവത്സരാ ഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഡോ. എ.പി. ജോണിന്റെ അധ്യക്ഷതയിൽ ഷീബ കോശി മുഖ്യ സന്ദേശം നൽകി. നഗരസഭാ ചെയർപേഴ്സൺ അനുജോർജ് , വാർഡ് കൗൺസിലർ സുനിൽ ജേക്കബ്, തോമസ് പി. അത്യാൽ , സെക്രട്ടറി പ്രസാദ് ചെറിയാൻ , വൈസ് പ്രസിഡന്റ് എ.വി. ജോർജ് , ട്രഷറാർ പി.ഐ. ഇട്ടിച്ചെറിയ, ഷീല ജെയിംസ് എന്നിവർ പ്രസംഗിച്ചു.
ന്യൂസിലൻഡിൽ നടന്ന ലോക ക്വയർ ഗെയിംസിൽ സിൽവർ മെഡൽ നേടിയ ക്വയർ ലീഡർ ടിനു മാത്യു ഏബ്രഹാമിനെ അനുമോദിച്ചു. നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.