തെരുവുനായയുടെ ആക്രമണത്തിൽ ഒന്നാം ക്ലാസുകാരിക്കു പരിക്ക്
1493245
Tuesday, January 7, 2025 6:57 AM IST
ഹരിപ്പാട്: തെരുവുനായയുടെ ആക്രമണത്തിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്.
കരുവാറ്റ തൈത്തടത്തിൽ സുനീഷ്- മാളു ദമ്പതികളുടെ മകൾ കൽഹ(6)യ്ക്കാണു പരിക്കേറ്റത്.
കഴിഞ്ഞദിവസം വൈകുന്നേരം ആറിന് ഭക്ഷണം കഴിച്ചതിനുശേഷം വീടിനു വെളിയിലേക്ക് ഇറങ്ങുമ്പോൾ നായ ഓടിവന്ന് ആക്രമിക്കുകയായിരുന്നു. മുഖത്ത് പരിക്കേറ്റ കൽഹയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിക്കാട് ഇഎ എൽപിഎസ് വിദ്യാർഥിനിയാണ്.