പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ക​ര ജ്യോ​തി ദ​ർ​ശ​നം സാ​ധ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ടാ​ണ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി വി​ല​യി​രു​ത്ത​ലും ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ത​യാ​റെ​ടു​പ്പു​ക​ള്‍ വി​ശ​ദീ​ക​രി​ച്ച​ത്.

ളാ​ഹ സ​ത്രം, പ​ഞ്ഞി​പ്പാ​റ, ഇ​ല​വു​ങ്ക​ല്‍, അ​യ്യ​ന്‍​മ​ല, നെ​ല്ലി​മ​ല, അ​ട്ട​ത്തോ​ട് പ​ടി​ഞ്ഞാ​റ്, അ​ട്ട​ത്തോ​ട് കി​ഴ​ക്ക്, പ​മ്പ ഹി​ല്‍​ടോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.ദ​ർ​ശ​നം സാ​ധ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ത​ദ്ദേ​ശ, പൊ​തു​മ​രാ​മ​ത്ത്, എ​ന്‍​എ​ച്ച് വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കും.

ത​ദ്ദേ​ശ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ടി​വെ​ള്ളം, ശൗ​ചാ​ല​യ​ങ്ങ​ള്‍, തെ​രു​വു​വി​ള​ക്കു​ക​ള്‍ എ​ന്നി​വ​യും ക്ര​മീ​ക​രി​ക്കും. പ​മ്പ ഹി​ല്‍ ടോ​പ്പി​ല്‍ ജ​ല​അ​ഥോ​റി​റ്റി കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കും.

എ​ല്ലാ കാ​ഴ്ച​യി​ട​ങ്ങ​ളി​ലും ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പ​ടെ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ നി​യോ​ഗി​ക്കും. പോ​ലീ​സ്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കും. ആ​വ​ശ്യ​മു​ള്ള ഇ​ട​ങ്ങ​ളി​ല്‍ എ​ലി​ഫ​ന്‍റ് സ്‌​ക്വാ​ഡി​നെ നി​യോ​ഗി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​ജി. വി​നോ​ദ് കു​മാ​ര്‍, ശ​ബ​രി​മ​ല എ​ഡി​എം ഡോ. ​അ​രു​ണ്‍ എ​സ്. നാ​യ​ര്‍, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. രാ​ജ​ല​ക്ഷ്മി, ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ശ​ബ​രി​മ​ല പാ​ത​യി​ൽ മൂ​ന്ന് അ​പ​ക​ട​ങ്ങ​ളി​ലാ​യി 13 തീ​ർ​ഥാ​ട​ക​ർ​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: എ​രു​മേ​ലി - പ​ന്പ, പ​ത്ത​നം​തി​ട്ട - പ​ന്പ റോ​ഡു​ക​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന മൂ​ന്ന് അ​പ​ക​ട​ങ്ങ​ളി​ലാ​യി 13 ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് പ​രി​ക്ക്. എ​രു​മേ​ലി - പ​ന്പ റോ​ഡി​ലെ ഇ​ല​വു​ങ്ക​ലി​ൽ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച മി​നി ബ​സ് തി​ട്ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി പ​ത്തു പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് ഇ​ല​വു​ങ്ക​ൽ - എ​രു​മേ​ലി പാ​ത​യി​ൽ ര​ണ്ടാ​മ​ത്തെ ഹെ​യ​ർ​പി​ൻ വ​ള​വി​ലാ​ണ്‌ അ​പ​ക​ടം. ദ​ർ​ശ​നം ക​ഴി​ഞ്ഞ്‌ മ​ട​ങ്ങി​യ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ്‌ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബ​സി​ലു​ണ്ടാ​യി​രു​ന്ന ത​മി​ഴ്‌​നാ​ട്‌ സ്വ​ദേ​ശി​ക​ളാ​യ ശി​വ (32), ദി​ന​ക​ര​ൻ (24), പ്ര​ഭാ​ക​ര​ൻ (32), അ​യ്യ​പ്പ​ൻ ഹ​രി​ദോ​സ്‌ (32), മു​രു​ക​വേ​ൽ (42), വി​ജ​യ​കു​മാ​ർ (46), ജ്യോ​തി​ബ​സു (29), ജീ​വ (38), ര​ഞ്ജി​ത്‌ (30), ജോ​ർ​ജ്‌ (50) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്ക്‌. ഇ​തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.



ളാ​ഹ വി​ള​ക്കു​വ​ഞ്ചി​യി​ൽ മി​നി ലോ​റി​ക്കു തീ​പി​ടി​ച്ചു

പ​ത്ത​നം​തി​ട്ട - പ​മ്പ പാ​ത​യി​ൽ വി​ള​ക്കു​വ​ഞ്ചി ഭാ​ഗ​ത്ത്‌ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മി​നി ലോ​റി​ക്ക്‌ തീ​പി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​പ​മ്പ​യി​ലേ​യ്‌​ക്ക്‌ സാ​ധ​ന​ങ്ങ​ളു​മാ​യി എ​ത്തി​യ ലോ​റി​ക്കാ​ണ‌്‌ തീ ​പി​ടി​ച്ച​ത്‌. അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി തീ ​അ​ണ​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ ഇ​ന്ധ​ന ടാ​ങ്കി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്‌ തീ ​ഉ​യ​രു​ന്ന​താ​യി റോ​ഡ​രു​കി​ൽ നി​ന്ന​വ​ർ പ​റ​ഞ്ഞ​തോ​ടെ വാ​ഹ​നം നി​ർ​ത്തി ഡ്രൈ​വ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല.

അ​ട്ട​ത്തോ​ട്ടി​ൽ കാ​ർ കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു

പ​ത്ത​നം​തി​ട്ട - പ​ന്പ​റോ​ഡി​ലെ അ​ട്ട​ത്തോ​ട്ടി​ൽ കാ​ർ കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​യി​രു​ന്നു അ​പ​ക​ടം. ത​മി​ഴ്നാ​ട് തി​രു​പ്പൂ​ർ സ്വ​ദേ​ശ​ക​ളാ​യ ഹ​രീ​ഷ് (27), ശി​വ​കു​മാ​ർ (28), ത​രു​ൺ (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.