ചവിട്ടുനാടകത്തില്‍ ഇരുവെള്ളിപ്ര സ്കൂള്‍
1493749
Thursday, January 9, 2025 3:39 AM IST
തിരുവല്ല: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ചവിട്ടു നാടകത്തില്‍ ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എ ഗ്രേഡ്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് സ്കൂള്‍ ഈ നേട്ടം കൈവരിക്കുന്നത്.
ബൈബിളിലെ വിശുദ്ധ യൗസേപ്പിന്റെ കഥയാണ് ഇത്തവണ ചവിട്ടുനാടകം രൂപത്തില്‍ അവതരിപ്പിച്ചത്. വ്യത്യസ്തമായ കഥയും ആവിഷ്കാരവും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു. കൊച്ചി സ്വദേശി അലക്സ് താളൂപാടമാണ് പരിശീലകന്.