റാന്നി മാര്‍ത്തോമ്മ കണ്വന്ഷന് 12 മുതല്‍
1492930
Monday, January 6, 2025 4:03 AM IST
റാന്നി: മാര്‍ത്തോമ്മ സഭ റാന്നി - നിലയ്ക്കല്‍ ഭദ്രാസന കണ്വന്ഷന് 12 മുതല്‍ 19 വരെ ഇട്ടിയപ്പാറ മാര്‍ അത്തനേഷ്യസ് കണ്വന്ഷന് സെന്ററില്‍ നടക്കും. 12നു വൈകുന്നേരം ആറിന് മാര്‍ത്തോമ്മസഭ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഭദ്രാസനാധിപന്‍ ഡോ.ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. റവ. ബോബി മാത്യു വചന ശുശ്രൂഷ നടത്തും.
13ന് 6.30 ന് റവ.ടി. ബാബു, 14 ന് റവ.ഡോ.കെ.തോമസ്, 15ന് പ്രീനാ മാത്യു, 16ന് റവ. എ.ടി.സഖറിയ എന്നിവര്‍ വചന ശുശ്രൂഷ നിര്‍വഹിക്കും. 17ന് രാവിലെ 10.30ന് സന്നദ്ധ സുവിശേഷ സംഘം, സേവികാ സംഘം എന്നിവയുടെ സംയുക്ത പൊതുയോഗം. ഡോ. സെലിന് ഏബ്രഹാം മുഖ്യ സന്ദേശം നല്‍കും. വൈകുന്നേരം 6.30ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് തോമസ് തറയില്‍ മുഖ്യ പ്രഭാഷണം നടത്തും.
18നു രാവിലെ ഒമ്പതിന് സണ്ഡേസ്കൂള് സംഗമം. കേന്ദ്ര ജനറല്‍ സെക്രട്ടറി റവ.സജേഷ് മാത്യൂസ് മുഖ്യാതിഥിയായിരിക്കും. വൈകുന്നേരം നാലിന് യുവജന സംഗമത്തില്‍ റവ.എ.അലക്സ് പ്രസംഗിക്കും. 6.30ന് നടക്കുന്ന പൊതുയോഗത്തില്‍ കോശി ജോണ്സണ് പ്രസംഗിക്കും. 19നു രാവിലെ എട്ടിന് കണ്വന്ഷന് നഗറില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.
ഭദ്രാസനത്തിലെ 130 ഇടവകകളില്‍നിന്നുള്ള വിശ്വാസികള്‍ ആരാധനയില്‍ പങ്കെടുക്കുമെന്ന് ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടില്‍ അറിയിച്ചു. സമാപന സമ്മേളനത്തില്‍ കോശി ജോണ്സണ് മുഖ്യപ്രസംഗം നടത്തും. കണ്‍വന്‍ഷന്റെ ഒരുക്ക പ്രാര്‍ഥന ഏഴിനു രാവിലെ 10ന് ഭദ്രാസനത്തിലെ 13 സെന്ററുകളില്‍ തെരഞ്ഞെടുക്കപ്പെട്ട ഇടവകകളില്‍ നടക്കും.