ജില്ലയിൽ 10,52,468 വോട്ടർമാർ
1493363
Wednesday, January 8, 2025 3:51 AM IST
പത്തനംതിട്ട: സ്പെഷല്‍ സമ്മറി റിവിഷന്‍ 2025ന്റെ ഭാഗമായുളള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയില്‍ 1052468 വോട്ടര്‍മാരാണ് ജില്ലയിൽ. 498291 പുരുഷന്മാരും 554171 സ്ത്രീകളും ആറ് ട്രാൻസ്ജെൻഡർ വോട്ടര്‍മാരുമുണ്ട്. 13369 പേര് പുതുതായി പേര്ചേര്ത്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട മരണപ്പെട്ട, താമസം മാറിപ്പോയ 1877 വോട്ടര്‍മാരെ ഒഴിവാക്കിയിട്ടുണ്ട്. ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ വെബ് സൈറ്റില്‍ ( www.ceo.kerala.gov. in/special-summary-revision ) അന്തിമ വോട്ടര്‍പട്ടിക പരിശോധിക്കാം. ലിങ്ക് ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ് (https://pathanamthitta. nic.in).
അന്തിമ വോട്ടര്‍പട്ടികയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ രണ്ടുമാസത്തിലൊരിക്കല്‍ വില്ലേജ്തലത്തില്‍ കൂടുന്ന ബിഎല്‍ഒ, ബിഎല്‍എ മാരുടെ യോഗത്തില്‍ അറിയിക്കാം. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും വോട്ടര്‍പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇആര്‍ഒ ഓഫീസില്‍ നിന്ന് കൈപ്പറ്റാം.