റാന്നി ഓര്‍ത്തഡോക്സ് കണ്വന്ഷന് 9 മുതല്‍
1492931
Monday, January 6, 2025 4:03 AM IST
റാന്നി: ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസന കണ്വന്ഷന് ഒമ്പതു മുതല്‍ 12 വരെ റാന്നി ഇട്ടിയപ്പാറ മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററില്‍ നടക്കും. ഒമ്പതിനു വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരത്തേ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
പത്തിനു രാവിലെ മര്‍ത്തമറിയം വനിതാ സമാജം സമ്മളനത്തില ഫാ. ഫിലിപ്പ് തരകന് ക്ലാസ് നയിക്കും. രണ്ടിന് ദിവ്യബോധനം സമ്മേളനം ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ഫാ. തോമസ് രാജു കരുവാറ്റ വചനശുശ്രൂഷ നിര്‍വഹിക്കും. 11നു രാവിലെ സണ്ഡേസ്കൂള് ബാലസംഗമത്തില്‍ ഫാ. ജെറിന് ജോണ്‍ ക്ലാസ് നയിക്കും. സമ്മേളനം മലങ്കര അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് 1.30ന് സണ്ഡേസ്കൂള് പൂര്‍വ വിദ്യാര്‍ഥീ സംഗമത്തില്‍ ഡോ. മറിയ ഉമ്മന്‍ സന്ദേശം നല്‍കും. 3.30ന് ബസ്ക്യോമോ അസോസിയേഷന് സമ്മേളനത്തില്‍ റേച്ചല്‍ പി. ജോസ് മുഖ്യസന്ദേശം നല്‍കും. രാത്രി ഏഴിന് മെര്ലിന് ടി. മാത്യു വചനശുശ്രൂഷ നടത്തും.
12നു രാവിലെ കണ്വന്ഷന് നഗറില്‍ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 11ന് യുവജന പ്രസ്ഥാനം വാര്‍ഷിക സമ്മേളനം ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
ചുങ്കപ്പാറ മാര്‍ത്തോമ്മ പള്ളിയില്‍
ചുങ്കപ്പാറ: സെന്റ് തോമസ് മാര്‍ത്തോമ്മ ഇടവകയുടെ കണ്വന്ഷന് പത്തു മുതല്‍ 12 വരെ നടക്കും. 10, 11 തീയതികളില്‍ വൈകുന്നേരം കണ്വന്ഷന് യോഗങ്ങളില്‍ റവ. സിജോ സാമുവേല്‍, കുര്യന് തോമസ് എന്നിവര്‍ സന്ദേശം നല്‍കും. 12ന് ഇടവകദിനത്തോടനുബന്ധിച്ച് രാവിലെ കുര്‍ബാനയ്ക്ക് റവ. സാം ടി. കോശി കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സമ്മേളനം.