കാതോലിക്കേറ്റ് എച്ച്എസ്എസിൽ ദേശീയ സെമിനാർ
1493371
Wednesday, January 8, 2025 4:03 AM IST
പത്തനംതിട്ട: ഉണരുന്ന സ്ത്രീ ശക്തി - സാമൂഹ്യ ശാസ്ത്രീയ രാഷ്ട്രീയ മണ്ഡലങ്ങളിൽ ചെലുത്തുന്ന സ്വാധീനം എന്ന വിഷയത്തിൽ ദേശീയ സെമിനാർ പത്തിന് പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസിൽ നടക്കും.
രാഷ്ട്രീയ മേഖലയിലെ സ്ത്രീ ശക്തീകരണം എന്ന വിഷയത്തിൽ മന്ത്രി വീണാ ജോർജ്, ശാസ്ത്ര സാങ്കേതിക മേഖലയിൽ സ്ത്രീകൾ നൽകിയ സംഭാവനയെക്കുറിച്ച് ഇന്ത്യയുടെ മിസൈൽ വുമൺ ഡോ.ടെസി തോമസ്, സാമൂഹിക രംഗത്തെ സ്ത്രീ പങ്കാളിത്തം എന്ന വിഷയത്തിൽ സാമൂഹിക പ്രവർത്തക ദയാബായി എന്നിവർ വിഷയം അവതരിപ്പിക്കും.
മുൻ വനിതാ കമ്മീഷൻ അംഗം ഡോ.ജെ. പ്രമീളാദേവി മോഡറേറ്ററായിരിക്കും.