സംസ്ഥാന സ്കൂള്‍ കലോത്സവം: പതിമൂന്നാം സ്ഥാനവുമായി പത്തനംതിട്ട
1493747
Thursday, January 9, 2025 3:39 AM IST
പത്തനംതിട്ട: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പത്തനംതിട്ട ജില്ല പതിമൂന്നാം സ്ഥാനത്ത്. 706 അംഗ ടീമുമായി തിരുവനന്തപുരത്തെത്തിയ പത്തനംതിട്ടയ്ക്ക് ഓവറോള്‍ തലത്തില്‍ 848 പോയിന്റാണുള്ളത്.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ 424 പോയിന്റുവീതം ലഭിച്ചു. 12-ാം സ്ഥാനത്തുള്ള വയനാട് ജില്ലയ്ക്ക് 895 പോയിന്റും പതിനാലാം സ്ഥാനത്തായ ഇടുക്കിക്ക് 817 പോയിന്റുമാണുള്ളത്.
അറബിക് കലോത്സവത്തില്‍ പത്തനംതിട്ടയ്ക്ക് 65 പോയിന്റും സംസ്കൃതോത്സവത്തില്‍ 81 പോയിന്റുമാണുള്ളത്.
കിടങ്ങന്നൂര്‍ സ്കൂള്‍ തിളങ്ങി
പത്തനംതിട്ട ജില്ല പോയിന്റ് നിലയില്‍ പിന്നിലായെങ്കിലും കിടങ്ങന്നൂര്‍ എസ്വിജിവി എച്ച്എസ്എസ് തിളങ്ങി. 102 പോയിന്റ് നേടിയ സ്കൂള്‍ കലോത്സവത്തില്‍ സ്കൂളുകളുടെ പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്താണ്.
പത്തനംതിട്ട ജില്ലയ്ക്ക് ഓവറോള്‍ തലത്തില്‍ ലഭിച്ച പോയിന്റുകളില്‍ കിടങ്ങന്നൂര്‍ സ്കൂളിന്റെ സംഭാവനയും വലുതാണ്. പത്തനംതിട്ട ജില്ല സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി മുന്നിലെത്തുന്നതും ഇതേ സ്കൂളാണ്.
പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ് 53 പോയിന്റ് നേടി 25 ാം സ്ഥാനത്തെത്തി. തിരുവല്ല എംജിഎംഎച്ച്എസ്എസ് 43 പോയിന്റ് നേടിയപ്പോള്‍ 36 ാം സ്ഥാനത്താണ്.