പന്നിവിഴയില്‍ പകലും പന്നി വിളയാട്ടം; വിദ്യാഥിയടക്കം രണ്ടു പേര്‍ക്ക് പരിക്ക്
1493241
Tuesday, January 7, 2025 6:57 AM IST
അടൂര്‍: പന്നിവിഴയില്‍ പകല്‍ സമയത്തും പന്നിയുടെ വിളയാട്ടം. വിദ്യാര്‍ഥിയെയും വഴി യാത്രക്കാരനെയും അക്രമിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 നാണ് കടയില്‍ സാധനം വാങ്ങാന്‍ സൈക്കിളില്പോയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി തെങ്ങുംവിളയില്‍ അപ്പാര്‍ട്ട്മെന്റില്‍ സി.എല്‍. ലിന്സിനെയും കാല്‍നട യാത്രക്കാരനായ തുണ്ടില്‍വീട്ടില്‍ വൈ. ഏബ്രഹാമിനെയും പന്നി ആക്രമിച്ചത് .
ലിന്‍സിന് തലയ്ക്കു പരിക്കേറ്റതിനേത്തുടര്‍ന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ തേടി. ഏബഹാമിന്റെ കൈയ്ക്കാണ് പരിക്കേറ്റത്.
കാട്ടുപന്നി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതുകൂടാതെ പകല്‍ സമയങ്ങളില്‍ ആളുകള്‍ക്കെതിരേ വ്യാപകമായ ആക്രമണം നടത്തുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.