മനോഭാവങ്ങൾ വിശ്വാസത്തിന്റെ ദൃശ്യാവിഷ്കാരങ്ങളായി മാറുന്നു: മാർ തിമോത്തിയോസ് എപ്പിസ്കോപ്പ
1493378
Wednesday, January 8, 2025 4:03 AM IST
മല്ലപ്പള്ളി: ക്രൈസ്തവ വിശ്വാസികൾ സഹജീവകളോടു പുലർത്തുന്ന മനോഭാവമാണ് ക്രിസ്തീയ വിശ്വാസത്തിന്റെ ദൃശ്യാവിഷ്കാരമായി ഭവിക്കുന്നതെന്ന് മാർത്തോമ്മ സഭ കോട്ടയം -കൊച്ചി ഭദ്രാസനാധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ.
വാളക്കുഴിയിലേയും സമീപപ്രദേശങ്ങളിലേയും വിവിധ മലങ്കര കത്തോലിക്ക, ഓർത്തഡോക്സ്, മാർത്തോമ്മ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ശാന്തിപുരം യൂണിയൻ ക്രിസ്ത്യൻ കൺവൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാർത്തോമ്മ സുവിശേഷ പ്രസംഗ സംഘം ഗോസ്പൽ ടീം ഡയറക്ടർ റവ, സുനിൽ എ. ജോൺ മുഖ്യസന്ദേശം നൽകി. റവ. ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു. റവ.ഡോ. പി. ജി. ജോർജ്, റവ. ജോൺസൺ എം. ജോൺ, ഫാ.വർഗീസ് പി. ചെറിയാൻ, റവ. ജേക്കബ് തോമസ്, സുവിശേഷകൻ മാത്യു ജോൺ എന്നിവർ പ്രസംഗിച്ചു .
തെള്ളിയൂർ ശാലേം മാർത്തോമ്മാ ഗായകസംഘം ഗാനം ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. റവ.ഡോ. റജി മാത്യു, ഫാ. മാത്യു പൊട്ടുകുളത്തിൽ, ജോസഫ് സാമുവൽ കോർഎപ്പിസ്കോപ്പ, ബ്രദർ രാമച്ച സി. ഫിലിപ്പ് എന്നിവർ വചന ശുശ്രൂഷ നിർവഹിച്ചു.