പന്തളത്ത് തീര്‍ഥാടകവാഹനം മൂന്നു വാഹനങ്ങളില്‍ ഇടിച്ചു
1492932
Monday, January 6, 2025 4:03 AM IST
പന്തളം: പന്തളത്ത് വാഹനാപകട പരമ്പര, എംസി റോഡില്‍ ചിത്ര ആശുപത്രിക്കു സമീപം അയ്യപ്പഭക്തന്മാര് സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് മിനി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ചശേഷം കാറിലും സൈക്കിള്‍ യാത്രക്കാരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലിനായിരുന്നുഅപകടം.
തമിഴ്നാട്ടില്‍നിന്ന് അയ്യപ്പ ഭക്തരുമായി വന്ന മിനി ബസ് പന്തളം, പൂഴിക്കാട്, പുത്തന്‍പുരയ്ക്കല്‍ ജയശങ്കറിന്റെ (42) കാറില്‍ ഇടിക്കുകയായിരുന്നു. റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാർ.
സൈക്കിള്‍ യാത്രക്കാരനായ പന്തളം കടയക്കാട് ബുഷറ മന്‍സില്‍ മുഹമ്മദ് ബിലാല്‍ (22), ഓട്ടോറിക്ഷ ഡ്രൈവര്‍ പന്തളം തോട്ടക്കോണം പുല്ല മഠത്തില്‍ രാധാകൃഷ്ണന് പിള്ള (56) എന്നിവര്‍ക്ക് പരിക്കേറ്റു. സൈക്കിള്‍ യാത്രക്കാരനായ മുഹമ്മദ് ബിലാലിന്റെ തലയ്ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട മിനി ബസ് ആദ്യം ഓട്ടോറിക്ഷയിലും പിന്നീട് സൈക്കിള്‍ യാത്രക്കാരനെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസില്‍ 16 തീര്‍ഥാടകര്‍ ഉണ്ടായിരുന്നു ആര്‍ക്കും പരിക്കില്ല.