ബാബു കൂടത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ്
1493754
Thursday, January 9, 2025 3:39 AM IST
മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ബാബു കൂടത്തിൽ (ജനതാദൾ -എസ്) തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ ധാരണ പ്രകാരം ബിന്ദു ചന്ദ്രമോഹൻ (സിപിഎം) പ്രസിഡന്റു സ്ഥാനം രാജിവച്ചതിനേത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
എൽഡിഎഫിന് എട്ട് വോട്ടും യുഡിഎഫിലെ പ്രകാശ് കുമാർ ചരളേലിന് അഞ്ച് വോട്ടും ലഭിച്ചു.
പത്തനംതിട്ട ജെഡിപി പി. സലിം വരണാധികാരിയായിരുന്നു.