തെങ്ങുംകാവില്നിന്ന് കഥകളി ഗ്രാമത്തിലേക്ക്
1493753
Thursday, January 9, 2025 3:39 AM IST
ചെറുകോല്‍പ്പുഴ: നാലാം ക്ലാസ് മലയാളം രണ്ടാം ടേമിലെ അവസാന പാഠം മുരളി കണ്ട കഥകളി പഠിപ്പിച്ച കവിത ടീച്ചറോട് ആ ക്ലാസിലെ കൃഷ്ണനുണ്ണി ചോദിച്ചു കഥകളി നേരിട്ട് കാണിച്ചു തരുമോ ടീച്ചര്‍ എന്ന്. അതു സാധ്യമായതിന്റെ സംതൃപ്തി ഇന്നലെ ടീച്ചറിനും ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കുമുണ്ടായി.
പ്രഥമാധ്യാപകന് ഫിലിപ്പ് ജോര്‍ജും കവിത ടീച്ചറും ഇന്നലെ കുട്ടികളുമായി അയിരൂര്‍ കഥകളി ഗ്രാമത്തിലെ കഥകളി മേളയിലേക്കെത്തുകയായിരുന്നു. സ്കൂളിലെ മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികളുമായെത്തി അവിടെ നടന്ന പഠന കളരിയിലും കഥകളിയായി അവതരിപ്പിച്ച പൂതനാമോക്ഷവും കണ്ട് തൃപ്തരായി.
കഥയും കളിയും തെങ്ങുംകാവ് ഗ്രാമീണ വിദ്യാലയത്തിലെ കുട്ടികള്‍ നന്നായി ആസ്വദിച്ചു.
പാഠസന്ദര്ഭത്തില്നിന്നും വളരെ വേറിട്ട പഠനാനുഭവം വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായതിന്റെ സന്തോഷത്തിലാണ് അധ്യാപകര്‍.