പോക്സോ കേസിൽ യുവതി പിടിയിൽ
1492936
Monday, January 6, 2025 4:07 AM IST
അമ്പലപ്പുഴ: എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്സോ കേസിൽ പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡ് പുതുവൽ വീട്ടിൽ ജ്യോതിയെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്.
2021 മുതൽ 2024 ജൂൺ 3 വരെയുളള കാലയളവിൽ പലതവണ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നതാണ് കേസ്. പുന്നപ്ര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ ഇടുക്കിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.