കോട്ടാങ്ങല്‍ പടയണിക്ക് ഇന്ന് ചൂട്ടുവയ്ക്കും
1493751
Thursday, January 9, 2025 3:39 AM IST
മല്ലപ്പള്ളി: കോട്ടാങ്ങല്‍ പടയണിക്ക് ഇന്നു ചൂട്ടുവയ്ക്കും. കുളത്തൂര്‍, കോട്ടാങ്ങല്‍ കരകള്ക്കുവേണ്ടി യഥാക്രമം മുത്തോംമുറി കൃഷ്ണപിള്ളയും പുളിക്കല്‍ സുരേഷ്കുമാറുമാണ് 28 പടയണിക്ക് ചൂട്ടു വയ്ക്കുന്നത്.
28ന് എട്ടുപടയണിക്ക് ക്ഷേത്രത്തില്‍ ചൂട്ടുവയ്ക്കും. ഇതോടെയാണ് ക്ഷേത്രത്തില്‍ പടയണി ആരംഭിക്കുന്നത്. 29ന് ചൂട്ടുവലത്ത്, 30, 31 തീയതികളില്‍ ഗണപതി കോലം, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ അടവിയും മൂന്ന്, നാല് തീയതികളില്‍ വലിയ പടയണിയും നടക്കും.
ഭരണിനാളില്‍ പുലവൃത്തം തുള്ളി മത്സരം അവസാനിപ്പിച്ച് പടയണിക്ക് സമാപനം കുറിക്കും.