തുന്പമൺ എംജി സ്കൂളിന് ഇരട്ടി മധുരം
1493244
Tuesday, January 7, 2025 6:57 AM IST
തുന്പമൺ: സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായ രണ്ടാംവർഷവും രണ്ട് എ ഗ്രേഡുകൾ നേടിയ തുന്പമൺ എംജി എച്ച്എസ്എസിലെ എസ്. അഭിലയ്ക്കും കെ. ശ്രീജുവിനും ഇരട്ടി മധുരം.
രണ്ടാംവർഷ സയൻസ് വിദ്യാർഥിനി എസ്. അഭില മലയാളം ഉപന്യാസത്തിലും രണ്ടാം വർഷ ഹ്യുമാനിറ്റീസ് വിദ്യാർഥി കെ. ശ്രീജു തമിഴ് പദ്യം ചൊല്ലലിലുമാണ് എ ഗ്രേഡ് നേടിയത്. ശാസ്ത്രാവബോധം സാമൂഹിക വളർച്ചയ്ക്ക് എന്നതായിരുന്നു ഉപന്യാസ വിഷയം. തമിഴ് കാവ്യ സാഹിത്യത്തിലെ കുലപതിയായ സുബ്രഹ്മണ്യ ഭാരതിയുടെ കവിത ഉദ്ധരിച്ചാണ് ശ്രീജു നേട്ടമുണ്ടാക്കിയത്. അഭില തുന്പമൺ മുട്ടം കമലഭവനിൽ ശശിയുടെയും സുശീലയുടെയും മകളാണ്. ശ്രീജു കീരുകുഴി ചേന്നേലിൽ തെക്കേച്ചരുവിൽ കുഞ്ഞുമോന്റെയും മണിയുടെയും മകനാണ്.