മകരവിളക്ക്: മദ്യനിരോധനം ഏർപ്പെടുത്തി
1493375
Wednesday, January 8, 2025 4:03 AM IST
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ ജില്ലാ കളക്ടടര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി. 12, 13, 14 തീയതികളിലും തിരുവാഭരണ മടക്കയാത്രയിൽ 21നും 22നുമാണ് വിവിധ സ്ഥലങ്ങളിൽ നിരോധനമുള്ളത്.
12നു നിരോധനമുള്ള വില്ലേജുകൾ പന്തളം - രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെ നിരോധനം ഉണ്ടാകും. കുളനട - രാവിലെ ഏട്ടുമുതല്‍ രാത്രി ഏഴുവരെ. കിടങ്ങന്നൂര്‍ - രാവിലെ 10.30 മുതല്‍ രാത്രി ഒമ്പത് വരെ. ആറന്മുള ,മല്ലപ്പുഴശേരി - രാവിലെ 11.30 മുതല്‍ രാത്രി 10വരെ. കോഴഞ്ചേരി - ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി 12 വരെ. ചെറുകോല്‍, അയിരൂര്‍ - ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 13ന് രാവില ഏഴുവരെ.
13നു നിരോധനം: റാന്നി - പുലർച്ചെ 12 മുതല്‍ രാവിലെ 10 വരെ. വടശേരിക്കര - പുലർച്ചെ 1.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ. റാന്നി -പെരുനാട് - 13നു രാവിലെ ഏഴുമുതല്‍ 14 ന് രാത്രി 10 വരെ. 21നുരാവിലെ നാലുമുതല്‍ 22 ന് രാവിലെ ആറു വരെ.