എംടി തീരസ്മൃതിക്ക് തുടക്കം
1492924
Monday, January 6, 2025 3:52 AM IST
പത്തനംതിട്ട: സാമൂഹ്യ വിഷയങ്ങളെ മുന്‍കൂട്ടി കണ്ട ദീര്‍ഘദര്‍ശിയായ ചലച്ചിത്രകാരനായിരുന്നു എം.ടി. വാസുദേവന്‍ നായരെന്ന് നഗരസഭ ചെയര്മാന് ടി സക്കീര്‍ ഹുസൈന്. എംടി തീരസ്മൃതി ചലച്ചിത്ര പ്രദര്‍ശനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലൂമിയര്‍ ലീഗ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ജി.വിശാഖന് അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന് പൂഴിക്കാട് എംടി അനുസ്മരണം നടത്തി. ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ് , ലൂമിയര്‍ ലീഗ് സെക്രട്ടറി എം.എസ്. സുരേഷ്, ട്രഷറര്‍ രഘുനാഥന് ഉണ്ണിത്താന് എന്നിവര്‍ പ്രസംഗിച്ചു.
അനുസ്മരണത്തോടനുബന്ധിച്ച് എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ചലച്ചിത്രം കടവ് പ്രദര്‍ശിപ്പിച്ചു. ഒമ്പതു വരെ എല്ലാ ദിവസവും വൈകുന്നേരം 5.30ന് എംടി ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും.
ഇന്ന് നിര്‍മ്മാല്യം, നാളെ ഒരു ചെറു പുഞ്ചിരി, എട്ടിന് ഒരു വടക്കന്‍ വീരഗാഥ, ഒമ്പതിന് ഓപ്പോള് എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. ലൂമിയര്‍ ലീഗ് ഫിലിം സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.