കുമാരനാശാന് സാഹിത്യത്തിലൂടെ സാമൂഹ്യമാറ്റം സൃഷ്ടിച്ച കവി: ഡോ. എസ്.എസ്. ശ്രീകുമാര്‍
1492923
Monday, January 6, 2025 3:52 AM IST
പത്തനംതിട്ട : സാഹിത്യത്തിലൂടെ സാമൂഹ്യമാറ്റം സൃഷ്ടിച്ച കവിയാണ് മഹാകവി കുമാരനാശാനെന്ന് പ്രഭാഷകനും നിരൂപകനുമായ ഡോ.എസ് എസ് ശ്രീകുമാര്‍. പത്തനംതിട്ട മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന മഹാകവി കുമാരനാശാന് ചരമ ശതാബ്ദി ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആചരണസമിതി വൈസ് ചെയര്മാന് റെജി മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി പുറത്തിറക്കിയ ബുള്ളറ്റിന്റെ പ്രകാശനം നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് നിര്‍വഹിച്ചു. കെ. എന്‍. യശോധരന് ഏറ്റുവാങ്ങി. എം. കൃഷ്ണകുമാര്‍ വിഷയവതരണം നടത്തി.
നഗരസഭാ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, മുന്‍ ചെയര്മാന് എ. സുരേഷ് കുമാര്‍, സാഹിത്യകരന്മാരായ വിനോദ് ഇളകൊള്ളൂര്‍, എം. എസ.് മധു, ശ്യാം ഏനാത്ത്, ബിനു കെ. സാം, രാഗം അനൂപ്, കെ. ജി. അനില്‍കുമാര്‍, ലക്ഷ്മി ആര്. ശേഖര്‍ തുടങ്ങയവര്‍ പ്രസംഗിച്ചു.