കേരളത്തെ തകര്‍ക്കുക എന്നത് മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്: സി.കെ. ശശിധരന്
1492928
Monday, January 6, 2025 4:03 AM IST
ചുങ്കപ്പാറ: എങ്ങനെയും കേരളത്തെ തകര്‍ക്കുക എന്നത് മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടായി മാറിക്കഴിഞ്ഞിരിക്കുകയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്. സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി കോട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ ചുങ്കപ്പാറ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിനുകുമാര്‍ അധ്യക്ഷത വഹിച്ചു. എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ. സതീഷ്, അസി. സെക്രട്ടറി അനീഷ് ചുങ്കപ്പാറ, ലോക്കല്‍ സെക്രട്ടറി പി.പി. സോമന്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ നവാസ്ഖാന്‍, ശിവന്‍കുട്ടി നായര്‍, ജയിംസ് ജോണ്‍, സി.കെ. ജോമോന്, ഏബഹാം തോമസ്, ഉണ്ണികൃഷ്ണന് നായര്‍ വെള്ളിക്കര,
ഇ.വി. ജോസ് തെങ്ങുംപള്ളി, അലിയാരുകുട്ടി, ജ്യോതിപ്രസാദ്, ആഷ്നാ ഇല്യാസ്, പ്രസാദ് വലിയമുറിയില്‍, അലിയാര് കാച്ചാണില്‍, വി.കെ. മധു, രശ്മി ആര്. നായര്‍, സൗമ്യ അജേഷ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിയായി ഇല്യാസ്മോന് പിച്ചപറമ്പില്, അസി. സെക്രട്ടറിയായി പി.കെ. രാജന് പാറക്കുഴിയില്‍ എന്നിവരെ തെരഞ്ഞെടുത്തു.