വാഴമുട്ടം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പെരുന്നാളിനു കൊടിയേറി
1492921
Monday, January 6, 2025 3:52 AM IST
വാഴമുട്ടം: സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയ പള്ളിയിലെ ദൈവമാതാവിന്റെ പെരുന്നാളിന് കൊടിയേറി. 14, 15 തീയതികളാണ് പ്രധാന പെരുനാള്.ഇടവക മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പെരുന്നാള്‍ കൊടിയേറ്റ് നിര്‍വഹിച്ചു. ഇന്നു രാവിലെ ദനഹാ പെരുന്നാള്‍ ശുശുഷകളും വിശുദ്ധ കുര്‍ബാനയും.
എട്ടിനു രാത്രി ഏഴിന് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ജാഗരണ പ്രാര്‍ഥന. പത്തിനു രാവിലെ 10ന് മര്‍ത്തമറിയം സമാജം നേതൃത്വത്തില്‍ ധ്യാനം. വൈകുന്നേരം നാലിന് വിശുദ്ധ മദ്ബഹയിലെ ശുശ്രൂഷകരുടെ സംഗമം.
11നു രാവിലെ ഏഴിന് കാഞ്ഞിരപ്പാറ കുരിശടിയില്‍ വിശുദ്ധ കുര്‍ബാന. 12ന് രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ആധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും രാത്രി ഏഴിന് ഫാ. വര്‍ഗീസ് സാമുവേലും. 13നു രാത്രി ഫാ. അജീഷ് മാത്യുവും വചനശുശ്രൂഷ നിര്‍വഹിക്കും. 14നു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം ആറിന് ദേശം ചുറ്റിയുള്ള പ്രദക്ഷിണം.
15നു രാവിലെ വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, അനുമോദനം , ആശിര്‍വാദം നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.