പ​ത്ത​നം​തി​ട്ട: പി​എം റോ​ഡി​ൽ കോ​ന്നി മു​റി​ഞ്ഞ​ക​ല്ലി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച നാ​ലു പേ​രു​ടെ​യും സം​സ്കാ​രം ഇ​ന്നു മ​ല്ല​ശേ​രി പൂ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ന​ട​ക്കും. മ​ല്ല​ശേ​രി പു​ത്തേ​ത്തു തു​ണ്ടി​യി​ല്‍ മ​ത്താ​യി ഈ​പ്പ​ന്‍ (61), മ​ക​ന്‍ നി​ഖി​ല്‍ (30), മ​രു​മ​ക​ള്‍ അ​നു(26), അ​നു​വി​ന്‍റെ പി​താ​വ് പു​ത്ത​ന്‍​വി​ള കി​ഴ​ക്കേ​തി​ല്‍ ബി​ജു പി. ​ജോ​ര്‍​ജ് (56) എ​ന്നി​വ​രു​ടെ സം​സ്കാ​ര​മാ​ണ് ഇ​ന്ന് 12.30ന് ​ന​ട​ക്കു​ന്ന​ത്. ‌

മ​ത്താ​യി ഈ​പ്പ​ന്‍റെ​യും നി​ഖി​ലി​ന്‍റെ​യും അ​നു​വി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ദേ​വാ​ല​യ​ത്തി​ലെ ഒ​രു കു​ടും​ബ ക​ല്ല​റ​യി​ല്‍ അ​ട​ക്കം ചെ​യ്യും. ബി​ജു​വി​ന്‍റെ മൃ​ത​ദേ​ഹം മ​റ്റൊ​രു ക​ല്ല​റ​യി​ലാ​യി​രി​ക്കും സം​സ്‌​ക​രി​ക്കു​ക. ഇ​ട​ത്തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്നു രാ​വി​ലെ പു​റ​ത്തെ​ടു​ത്ത് വി​ലാ​പ​യാ​ത്ര​യാ​യി ഇ​രു​ഭ​വ​ന​ങ്ങ​ളി​ലും എ​ത്തി​ക്കും. ഭ​വ​ന​ങ്ങ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് സൗ​ക​ര്യ​മു​ണ്ടാ​കി​ല്ല. പ്രാ​ർ​ഥ​ന​ക​ൾ​ക്കു​ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ൾ വി​ട ചൊ​ല്ലും. രാ​വി​ലെ എ​ട്ടിന് പൂ​ങ്കാ​വ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​നം ആ​രം​ഭി​ക്കും. 11ന് ​പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ മൊ​ബൈ​ൽ മോ​ർ​ച്ച​റി​യി​ൽ​നി​ന്നു പു​റ​ത്തെ​ടു​ക്കും. 12ന് ​ദേ​വാ​ല​യ​ത്തി​നു​ള്ളി​ലെ​ത്തി​ച്ച് ശു​ശ്രൂ​ഷ​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കും. തു​ട​ർ​ന്ന് സെ​മി​ത്തേ​രി​യി​ലെ​ത്തി​ച്ച് അ​വ​സാ​ന​ഘ​ട്ട പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി സം​സ്ക​രി​ക്കും.

ന​വ​ദ​ന്പ​തി​ക​ളാ​യ നി​ഖി​ലും അ​നു​വും മ​ലേ​ഷ്യ​ൻ യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ൾ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പി​താ​ക്ക​ന്മാ​രാ​യ മ​ത്താ​യി ഈ​പ്പ​നും ബി​ജു​വും. വീ​ട് എ​ത്തു​ന്ന​തി​ന് ഏ​ഴു കി​ലോ​മീ​റ്റ​റ​ക​ലെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മൂ​ന്നു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നു പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​ന്നു ത​ന്നെ മ​രി​ച്ചു.

മ​ല്ല​ശേ​രി​യി​ലെ ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലാ​യു​ണ്ടാ​യ ന​ഷ്ടം നാ​ട് ഒ​ന്നാ​കെ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് ന​ട​ക്കു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​യ്ക്കു​ള്ള ക്ര​മീ​ക​ര​ണം പൂ​ങ്കാ​വ് ഇ​ട​വ​ക​യും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്നാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.