കരുതലും കൈത്താങ്ങും: തിരുവല്ലയിൽ 78 ശതമാനം പരാതികൾ തീർപ്പാക്കി
1487720
Tuesday, December 17, 2024 4:43 AM IST
തിരുവല്ല: തിരുവല്ലയിൽ ഇന്നലെ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിൽ 78 ശതമാനം പരാതികൾ തീർപ്പാക്കിയതായി മന്ത്രി വീണാ ജോർജ്. 289 പരാതികളാണ് അദാലത്തിലേക്കു ലഭിച്ചത്. 131 പരാതികള്‍ അദാലത്ത് ദിനത്തില്‍ ലഭിച്ചു.
29 പരാതികള്‍ പൂര്‍ണമായും 97 എണ്ണം ഭാഗികമായും പരിഹരിച്ചതായി മന്ത്രി പറഞ്ഞു.മുത്തൂര്‍ ശ്രീ ഭദ്ര ഓഡിറ്റോറിയത്തില്‍ മന്ത്രിമാരായ വീണാ ജോർജും പി. രാജീവും ചേർന്ന് അദാലത്ത് ഉദ്ഘാടനം ചെയ്തു.
മാത്യു ടി.തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, സബ് കളക്ടർ സുമീത് കുമാര്‍ ഠാക്കൂര്‍, എഡിഎം ബി. ജ്യോതി, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വേദിയില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണം മന്ത്രിമാര്‍ നടത്തി.