‘സ്മാഷ് 2കെ 24’ മാർ ഗ്രിഗോറിയോസ് ബാഡ്മിന്റൺ ടൂർണമെന്റ്
1488445
Thursday, December 19, 2024 8:13 AM IST
പത്തനംതിട്ട: എംസിവൈഎം പത്തനംതിട്ട ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സ്മാഷ് 2കെ 24 മാർ ഗ്രിഗോറിയോസ് ബാഡ്മിന്റൺ ടൂർണമെന്റ് വടശേരിക്കര ആഷ്ബി ബാഡ്മിന്റൺ ക്ലബിൽ നടന്നു. ടൂർണമെന്റ് റാന്നി പെരുനാട് വൈദിക ജില്ല വികാരി ഫാ. പോൾ നിലക്കൽ തെക്കേതിൽ ഉദ്ഘാടനം ചെയ്തു. യുവാക്കളുടെ ഡബിൾസിൽ ജോഹാൻ എ. ജോർജ്, ഷാൽവിൻ സജി (ഏറത്തുമ്പമൺ യൂണിറ്റ്) വിജയികളായി.
ഹെൻറി ജിയോ റെജി, ഷിനു ഷിബു (വി .കോട്ടയം യൂണിറ്റ്) റണ്ണർ അപ്പ് നേടി. യുവതികളുടെ സിംഗിൾസിൽ ഈവ സാറ ജേക്കബ് (പൂങ്കാവ്), ബെനിറ്റ ബിജു (ചന്ദനപ്പള്ളി), യുവാക്കളുടെ സിംഗിൾസിൽ ജോഹാൻ എ. ജോർജ് (ഏറത്തുമ്പമൺ), ഹെൻറി ജിയോ റെജി (വലഞ്ചൂഴി) എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് വ്യക്തിഗത ട്രോഫിയും മെഡലും ഓവറോൾ ട്രോഫിയും ഭദ്രാസന ഡയറക്ടർ ഫാ. ജോബ് പതാലിലും ഫാ. എബ്രഹാം മണ്ണിലും ഫാ. ഡേവിഡ് പേഴുംമൂട്ടിലും ചേർന്ന് സമ്മാനിച്ചു. ഭദ്രാസന അസിസ്റ്റന്റ് ഡയറക്ടർ ഫാ. സ്കോട്ട് സ്ലീബ പുളിമൂടൻ, റാന്നി പെരുനാട് വൈദിക ജില്ല അസിസ്റ്റന്റ് ഡയറക്ടർ ഫാ. അജി കുളത്തുംകരോട്ട് എന്നിവർ സന്നിഹിതരായിരുന്നു.