കോഴഞ്ചേരിയിൽ പ്രസിഡന്റിനെതിരേ എൽഡിഎഫ് അംഗങ്ങൾ
1487725
Tuesday, December 17, 2024 4:55 AM IST
കോഴഞ്ചേരി: ഗ്രാമപഞ്ചായത്തിൽ ഭരണ പ്രതിസന്ധി. എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തുള്ള റോയി ഫിലിപ്പ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്ന് അംഗങ്ങൾ രംഗത്തെത്തി. ആവശ്യം ഉന്നയിച്ച് എൽഡിഎഫ് കൺവീനർക്ക് കത്ത് നൽകിയതായാണ് സൂചന. സിപിഎമ്മിലെ ഒരംഗവും ഘടകകക്ഷികളിലെ രണ്ടംഗങ്ങളും ചേർന്നാണ് കത്ത് നൽകിയത്.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയായ റോയി ഫിലിപ്പ് എൽഡിഎഫ് പിന്തുണയോടെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 13 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് അഞ്ചും യുഡിഎഫിന് മൂന്നും അംഗങ്ങളാണ് നിലവിലുള്ളത്. രണ്ട് ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രനും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ടും അംഗങ്ങളാണുള്ളത്.