ശാസ്ത്ര-സാങ്കേതികരംഗത്തെ വളർച്ച മനുഷ്യനന്മയ്ക്കാകണം: മാർ ക്രിസോസ്റ്റം
1487728
Tuesday, December 17, 2024 4:55 AM IST
പത്തനംതിട്ട: ശാസ്ത്രസാങ്കേതിക രംഗത്തെ വളർച്ചയും വികസനവും മനുഷ്യരുടെയും ഭൂമിയുടെയും നന്മയ്ക്കും നിലനില്പിനും വേണ്ടിയാകണമെന്ന് യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത.
ശാസ്ത്രവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ ഊർജസംരക്ഷണ ദിനത്തോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സജി കെ. സൈമൺ അധ്യക്ഷത വഹിച്ചു.
25 വർഷങ്ങൾക്കു ശേഷം സർക്കാരിനു കൈമാറുക എന്ന കരാറിൽ ആവിഷ്കരിച്ച മണിയാർ ജലവൈദ്യുതപദ്ധതി സ്വകാര്യ കമ്പനിക്ക് കാലാവധി നീട്ടി നൽകുന്നതിനുള്ള ഗൂഢനീക്കത്തിൽനിന്നു സർക്കാർ പിൻമാറണമെന്ന് ശാസ്ത്രവേദി സംസ്ഥാന അധ്യക്ഷൻ ഡോ. അച്ചുത് ശങ്കർ ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. കെ. ശിവദാസൻ നായർ അംഗത്വ വിതരണോദ്ഘാടനം നടത്തി. സംസ്ഥാന വെസ് പ്രസിഡന്റ് സതീഷ് പഴകുളം, റോജി പോൾ ദാനിയേൽ, ബോബി ഏബ്രഹാം, സാം ചെമ്പകത്തിൽ, പ്രഫ.ഡി. ഗോപിമോഹൻ, ജെറി മാത്യു സാം, വർഗീസ് പൂവൻപാറ,
റെനീസ് മുഹമ്മദ്, ആൻസി തോമസ്, മേഴ്സി വർഗീസ്, അങ്ങാടിക്കൽ വിജയകുമാർ, പ്രഫ. സജിത്ത് ബാബു, സചീന്ദ്രൻ ശൂരനാട്, ജോർജ് വർഗീസ്, തോമസ് ജോർജ്, മനോജ് ഡേവിഡ് കോശി, ചേതൻ കൈമൾ മഠം, ഗീവർഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരത്തന് ഡോ. ലിജോ കെ. ജോയി നേതൃത്വം നൽകി. ആർട്ടിഫിഷൽ ഇന്റലിജൻസ് വിഷയത്തിൽ സെമിനാർ നടത്തി.