മോഷണക്കേസിൽ മൂന്നംഗ സംഘം അറസ്റ്റിൽ
1488159
Wednesday, December 18, 2024 7:55 AM IST
അടൂർ: കോൺക്രീറ്റിംഗിന് ഉപയോഗിക്കുന്ന ഷീറ്റുകൾ മോഷ്ടിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. അടൂർ കണ്ണംകോട് ഷാഹിന മൽസിൽ ഷാൻ(36),പരുത്തിപ്പാറ പാറയിൽ വീട്ടിൽ റാഷിദ്(25),കോട്ടമുകൾ തൊണ്ടക്കാട്ട് താഴേതിൽ പുത്തൻവീട്ടിൽ അബ്ദുൽ റസാഖ് (35)എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 14നു രാത്രിയിലാണ് സംഭവം. അടൂർ വടക്കടത്തുകാവ് എംഎംഡിഐടിസിയ്ക്ക് സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റിനായി ഇറക്കിയ 50 ഷീറ്റുകളാണ് ഇവർ മോഷ്ടിച്ചത്. യാത്ര ചെയ്യുന്ന ഓട്ടോറിക്ഷയിൽ പല തവണകളായിട്ടാണ് ഷീറ്റുകൾ കടത്തിയതെന്ന് പറയുന്നു. കെട്ടിട നിർമാണത്തിന്റെ കരാറുകാനാണ് പരാതിക്കാരൻ. അടൂർ ഡിവൈഎസ്പി സന്തോഷ് കുമാർ, എസ്എച്ച്ഒ ശ്യാം മുരളി, എസ്ഐ കെ.എസ്.ധന്യ, എഎസ്ഐ മഞ്ജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.