വകയാറിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു
1488166
Wednesday, December 18, 2024 7:55 AM IST
കോന്നി: വകയാറിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. തിരുവനന്തപുരം ചാല വലിയശാല കാതിൽക്കടവ് ഉഷാഭവനിൽ കിരണാണ് (25) മരിച്ചത്. പാഴ്സൽ സർവീസ് ജീവനക്കാരനാണ്.
കോന്നിയിൽ നിന്നും തിരുവനന്തപുരത്തേക്കു പോകുന്പോൾ എതിരേവന്ന വാഹനത്തിനു സൈഡ് കൊടുക്കുമ്പോൾ ബൈക്ക് റോഡിൽ നിന്നും തെന്നിമാറിയാണ് അപകടമെന്നു കരുതുന്നു. നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ ക്രാഷ് ബാരിയറിൽ ഇടിച്ചു. തിങ്കളാഴ്ച വൈകുന്നേരം
4.30ന് വകയാർ കോട്ടയം മുക്കിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കിരണിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ നാലുപേർ മരിച്ച അതേ റോഡിലാണ് വീണ്ടും അപകടം. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന നേമം ശാന്തിവിള സ്വദേശി ഷാഫിക്ക്(25) പരിക്കേറ്റു.