കുറ്റൂര്‍ ജംഗ്ഷനില്‍ പോലീസ് പട്രോളിംഗും സിഗ്നല്‍ ലൈറ്റും ഉറപ്പാക്കണം
1487723
Tuesday, December 17, 2024 4:55 AM IST
തിരുവല്ല: എട്ടു സ്കൂളുകളും ഒട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളും സമീപത്തായുള്ള കുറ്റൂര്‍ ജംഗ്ഷനില്‍ റോഡപകടങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാകണമെന്ന ആവശ്യവുമായി അദാലത്തിൽ നിവേദനം.
കുറ്റൂര്‍ അനുഗ്രഹ റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് കെ. ജയകൃഷ്ണനും ഭാരവാഹികളുമാണ് തിരുവല്ല അദാലത്തില്‍ മന്ത്രി വീണാ ജോര്‍ജിനെ കാണാന്‍ എത്തിയത്. വിവിധ വകുപ്പുകളുടെ സംയുക്ത ഇടപെടലാണ് പ്രശ്നപരിഹാത്തിനു വേണ്ടത്. ഇതുണ്ടാകുന്നില്ലെന്ന് കണ്ടാണ് പരാതിയുമായി എത്തിയത്.
പൊതുജനതാല്പര്യാര്ഥം നല്കിയ നിവേദനത്തില്‍ അടിയന്തരനടപടിക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. സീബ്രാ ക്രോസിംഗുകളും റോഡിലെ സുരക്ഷാ മാര്‍ക്കിംഗുകളും ദേശീയപാത വിഭാഗം ഉറപ്പാക്കണം. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ സിഗ്നല്‍ ലൈറ്റും സ്ഥാപിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.