ബസിൽനിന്ന് പുക: പരിഭ്രാന്തി പടർത്തി
1488441
Thursday, December 19, 2024 8:13 AM IST
ശബരിമല: നിലയ്ക്കൽ കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ ബസിൽനിന്നു പുക ഉയർന്നത് പരിഭ്രാന്തി പടർത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.
പമ്പയിൽനിന്നു നിലയ്ക്കൽ ബസ് സ്റ്റാൻഡിലേക്ക് തീർഥാടകരുമായി എത്തിയ കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസിന്റെ പിൻവശത്തുനിന്നുമാണ് പുക ഉയർന്നത്. പുക ഉയരുന്നതു കണ്ട് ബസിനു സമീപം ഉണ്ടായിരുന്ന തീർഥാടകർ ഓടിമാറി. നിലയ്ക്കലിൽനിന്നുള്ള അഗ്നിരക്ഷാ സേന എത്തി പുക നിയന്ത്രണവിധേയമാക്കി. സാങ്കേതിക തകരാറാണെന്നാണ് പ്രാഥമിക നിഗമനം.