ബൈക്ക് വൈദ്യുതിപോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
1487714
Tuesday, December 17, 2024 4:43 AM IST
ഇലവുംതിട്ട: ബൈക്ക് വൈദ്യുതിപോസ്റ്റിൽ ഇടിച്ചു യുവാവ് മരിച്ചു. ഉള്ളന്നൂർ കരിങ്ങാലി മോടിയിൽ രാജീവ് ഭനിൽ രാജന്റെ മകൻ രുക്കു രാജനാണ് (30) മരിച്ചത്. കിടങ്ങന്നൂർ പൂവണ്ണുംമൂട്ടിലാണ് അപകടം.
പെയിന്റിംഗ് ജോലി കഴിഞ്ഞ് ആറൻമുളയിൽനിന്ന് ഉള്ളന്നൂരിലെ വീട്ടിലേക്കു വരുന്നതിനിടെയാണ് അപകടം. ഇടിയുടെ ശക്തിയിൽ തൽക്ഷണം മരണം നടന്നതായാണ് അനുമാനം. പോസ്റ്റ് ഒടിഞ്ഞു തകർന്ന നിലയിലാണ്.
രുക്കുവിന് ഫിറ്റ്സ് വരുമായിരുന്നു.അങ്ങനെ പെട്ടെന്ന് അപസ്മാരമുണ്ടായി ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് അപകടം സംഭവിച്ചതാകാമെന്ന് പിതാവ് രാജൻ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ചിന്നു. രണ്ട് കുട്ടികളുണ്ട്.