ശബരിമലയിൽ പോലീസിന്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു
1487727
Tuesday, December 17, 2024 4:55 AM IST
ശബരിമല: മണ്ഡലകാല തീർഥാടനകാലത്തെ സ്പെഷൽ ഡ്യൂട്ടിക്കായി ശബരിമലയിൽ പോലീസിന്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. പത്ത് ഡിവൈഎസ്പിമാരുടെ കീഴിൽ 36 സിഐമാരും 105 എസ്ഐ, എഎസ്ഐമാരും 1375 സിവിൽ പോലീസ് ഓഫീസർമാരുമാണ് ചുമതലയേറ്റത്.
സ്പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ (എസ് പി റെയിൽവേ പോലീസ്) ജോയിന്റ് സ്പെഷൽ ഓഫീസർ ഉമേഷ് ഗോയൽ (മാനന്തവാടി എഎസ്പി), അസി. സ്പെഷൽ ഓഫീസർ ടി.എൻ. സജീവ് (അഡീഷണൽ എസ്പി വയനാട്) എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ ബാച്ചിനെ വിന്യസിച്ചിരിക്കുന്നത്.
ഡിവൈഎസ്പിമാർക്കും പോലീസ് ഇൻസ്പെക്ടർമാർക്കും സ്പെഷൽ ഓഫീസർ ദേവസ്വം കോംപ്ലക്സ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രത്യേക നിർദേശങ്ങൾ നൽകി.