കേരള വനനിയമ ഭേദഗതി പാസാക്കരുത്: സജി അലക്സ്
1488449
Thursday, December 19, 2024 8:13 AM IST
പത്തനംതിട്ട: വനാതിർത്തിയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനുള്ളതാണ് വന നിയമ ഭേദഗതിയെന്ന് കേരള കോൺഗ്രസ് - എം ജില്ലാ പ്രസിഡന്റ് സജി അലക്സ്. കേരള കോൺഗ്രസ് -എം ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിനെതിരേ ജനവികാരം വളർത്തുവാൻ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഉണ്ടാക്കിയ നിയമ ഭേദഗതി നടപ്പാവാതിരിക്കാൻ പാർട്ടി എല്ലാ ശ്രമങ്ങളും നടത്തും. വന്യജീവി ആക്രമണം മൂലം അപകടം സംഭവിച്ചവർക്കും കാർഷികനഷ്ടത്തിനുമുള്ള നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഉന്നതാധികാര സമിതി അംഗം ചെറിയാൻ പോളച്ചിറക്കൽ അധ്യക്ഷതവഹിച്ചു. ഉന്നതാധികാര സമിതിയംഗം റ്റി.ഒ. ഏബ്രഹാം തോട്ടത്തിൽ, സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡോ. വർഗീസ് പേരയിൽ, സെക്രട്ടേറിയറ്റംഗം ജോർജ് ഏബ്രഹാം, നിയോജക മണ്ഡലം പ്രസിഡന്റുമാരായ കുര്യൻ മടയ്ക്കൽ, ക്യാപ്റ്റൻ സി.വി. വർഗീസ്, സാം കുളപ്പള്ളി, ജില്ലാ ഭാരവാഹികളായ ജേക്കബ് മാമ്മൻ വട്ടശേരിൽ, മാത്യു മരോട്ടിമൂട്ടിൽ, ജേക്ക് ഇരട്ടപ്പുളിക്കൻ, ഷെറി തോമസ്, റഷീദ് മുളന്തറ,തോമസ് മാത്യു ഏഴംകുളം, കെ.രാജു, ബിജോയി തോമസ്, റോസമ്മ സ്കറിയാ, എം.സി. ജയകുമാർ, ഷിബു സി. സാം, അജി പാണ്ടിക്കുടി, ബെന്നി കുരുവിള, ബി കാക്കനാപ്പള്ളിൽ,ജോൺ വി. തോമസ്, ശോഭാ ചാർലി, റിന്റോ തോപ്പിൽ, സജു സാമുവൽ, ഭരത് വാഴുവേലിൽ, പോൾ മാത്യു, അടൂർ രാമകൃഷ്ണൻ, ഷിബു കുന്നപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.