പൊതുവിദ്യാഭ്യാസ മേഖലയിലെ വിവാദങ്ങൾ ആസൂത്രിതം: കെപിഎസ്ടിഎ
1487715
Tuesday, December 17, 2024 4:43 AM IST
പത്തനംതിട്ട: പൊതുവിദ്യാഭ്യാസ മേഖലയിൽ അടിക്കടി ഉണ്ടാകുന്ന വിവാദങ്ങൾ ആസൂത്രിതമെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ.പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ മുടക്കുന്ന അമിത ധനവ്യയം ഘട്ടംഘട്ടമായി കുറച്ച് സ്വകാര്യ അൺ എയ്ഡഡ് മേഖലയെ പ്രോത്സാഹിപ്പിക്കുന്ന ഗൂഢതന്ത്രമാണ് സർക്കാർ മെനയുന്നത്. അമിത രാഷ്ട്രീയ ഇടപെടലും സ്വജന പക്ഷപാതവും വിദ്യാഭ്യാസ മേഖലയ്ക്കു കളങ്കം ചാർത്തുന്നതായും കെപിഎസ്ടിഎ കുറ്റപ്പെടുത്തി.
ഉദ്യോഗസ്ഥ മേലധികാരികളെ നോക്കുകുത്തിയാക്കി ഭരണാനുകൂല സംഘടന ചോദ്യ പേപ്പർ വേണ്ടപ്പെട്ടവരെക്കൊണ്ട് എഴുതിച്ചതാണ് രഹസ്യ സ്വഭാവം നഷ്ടപ്പെട്ട് സാമൂഹ്യ മാധ്യമങ്ങൾ വഴി ഇതു പ്രചരിക്കാൻ കാരണമായത്.
ജില്ലയിൽ മിക്ക ബിആർസികളിലും വിതരണ ചെയ്ത ചോദ്യക്കവറുകളിൽ സ്കൂളുകൾ ആവശ്യപ്പെട്ട എണ്ണം ചോദ്യപേപ്പർഇല്ലായിരുന്നതായും പ്രഥമാധ്യാപകർ പറയുന്നു. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി എസ്. പ്രേം എന്നിവർ ആവശ്യപ്പെട്ടു.