ബിനു കെ. സാമിനും ഡോ. ബിനോയി ടി. തോമസിനും ഫാ. പി.എ. ശമുവേൽ ഗുരുശ്രേഷ്ഠ പുരസ്കാരം
1488442
Thursday, December 19, 2024 8:13 AM IST
തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് സോൺ ഏർപ്പെടുത്തിയ ഫാ. പി. എ. ശമുവേൽ പുരസ്കാരം പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂൾ ഭാഷാ അധ്യാപകനായ ബിനു കെ. സാമിനും പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ബർസാർ ഡോ. ബിനോയി ടി. തോമസിനും.
കുടിയേറ്റ ഗ്രാമമായ തണ്ണിത്തോടിന്റെ സാമൂഹിക, സാംസ്കാരിക, ആത്മീയ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച ഫാ. പി.എ. ശമുവേൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് സുറിയാനി വിഭാഗം തലവനും ആയിരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരമാണ് ഇക്കുറി നൽകുന്നത്.
ഡോ.ബിനോയ് ടി. തോമസ് കാതോലിക്കേറ്റ് കോളജ് സസ്യശാസ്ത്ര വിഭാഗം അധ്യക്ഷൻ കൂടിയാണ്. രാജ്യാന്തര ഭാഷാപരിശീലകനായ ബിനു കെ. സാം, ഭാഷയിലെ തെറ്റും ശരിയും പറയുന്ന പതിരും എന്ന പംക്തിയിലൂടെ ശ്രദ്ധേയനാണ്. സംസ്ഥാന പാഠപുസ്തക സമിതി അംഗം കൂടിയാണ്.