വെണ്ണിക്കുളം എസ്ബി എച്ച്എസ്എസ് പുതിയ മന്ദിരം നിർമാണോദ്ഘാടനം നാളെ
1488446
Thursday, December 19, 2024 8:13 AM IST
വെണ്ണിക്കുളം: സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ സ്കൂൾ മന്ദിര നിർമാണോദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾസ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ ബ്രോഷർ പ്രകാശനം നടത്തും.
രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി. ജെ. കുര്യൻ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ ഏബ്രഹാം, സെന്റ് ബഹനാൻസ് വലിയ പള്ളി വികാരി ഫാ. വർഗീസ് ചാക്കോ വഞ്ചിപ്പാലം, പിടിഎ പ്രസിഡന്റ് ഫാ. ദിനേശ് പാറക്കടവിൽ, ഗ്രാമ പഞ്ചായത്തംഗം റിൻസി പി. തോമസ് തുടങ്ങിയവർ പ്രസംഗിക്കും.