ജയശ്രീ മനോജ് ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
1487726
Tuesday, December 17, 2024 4:55 AM IST
പത്തനംതിട്ട: ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജയശ്രീ മനോജും വൈസ് പ്രസിഡന്റായി വിൻസൻ തോമസ് ചിറക്കാലായും തെരഞ്ഞെടുക്കപ്പെട്ടു.
യുഡിഎഫ് ഭരിക്കുന്ന ഇലന്തൂർ ഗ്രാമപഞ്ചായത്തിൽ ധാരണപ്രകാരം പ്രസിഡന്റ് മേഴ്സി മാത്യു, വെസ് പ്രസിഡന്റ് എം.എസ്. സിജു എന്നിവര്‍ രാജിവച്ച ഒഴിവിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഷിബുജാനായിരുന്നു വരണാധികാരി.
ജയശ്രീ മനോജിന് (കോൺഗ്രസ്) ഏഴ് വോട്ടും എതിർ സ്ഥാനാർഥി കെ.ജെ. സിനിക്ക് (സിപിഎം) നാല് വോട്ടും ലഭിച്ചു. ബിജെപിയുടെ രണ്ടംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിൻസൻ തോമസ് ചിറക്കാല (കോൺഗ്രസ്) ഏഴ് വോട്ട് നോടി. എതിർ സ്ഥാനാർഥി ടി.കെ. സജിക്ക് (എൽഡിഎഫ്) നാല് വോട്ടും ലഭിച്ചു.
മഹിളാ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയാണ് ജയശ്രീ മനോജ്. വൈസ് പ്രസിഡന്റ് വിൻസൻ തോമസ് ചിറക്കാല പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്.