ശബരിമല പാതയിൽ രണ്ടിടത്ത് കെഎസ്ആർടിസി ബസപകടം: ചാലക്കയത്ത് ബസുകൾ കൂട്ടിയിടിച്ചു
1488163
Wednesday, December 18, 2024 7:55 AM IST
ശബരിമല: ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 15 പേർക്ക് പരിക്ക്. ബസുകളിൽ കൂടുതൽ പേരും തമിഴ്നാട് സ്വദേശികളായിരുന്നു. ചാലക്കയത്ത് കഴിഞ്ഞദിവസം പുലർച്ചെയാണ് അപകടം.
എരുമേലിക്കു പോയ ബസും നിലയ്ക്കൽനിന്നു പമ്പയ്ക്കു വന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത് . ബസുകളുടെ മുൻ വശത്തെ ചില്ലുകൾ തകർന്നു. ഡ്രൈവർമാർക്ക് ചെറിയ പരിക്കുണ്ട്. ഡ്രൈവർമാരിൽ ഒരാളെ കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലെ തടസം മാറ്റി ഗതാഗതം പുനഃ സ്ഥാപിച്ചു.