ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിച്ചാല്‍ നടപടി: മന്ത്രി വീണാ ജോര്‍ജ്
1487721
Tuesday, December 17, 2024 4:43 AM IST
തിരുവല്ല: ഭിന്നശേഷിക്കാരുടെ ഒരു ആനൂകൂല്യവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. കരുതുലും കൈത്താങ്ങും അദാലത്തിന്റെ തിരുവല്ലയിലെ പരാതികള്‍ പരിഗണിക്കവേ മുന്നിലെത്തിയ പരാതി അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ നിര്‍ദേശം. ഇതുമറികടന്നാല്‍ കര്‍ശന നടപടിയെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നല്കി.
ഭിന്നശേഷി പാസ് ഉണ്ടായിട്ടും ചില സ്വകാര്യ ബസുകളിലെ യാത്രയ്ക്ക് ഇളവ് ലഭിക്കുന്നില്ലന്ന പരാതിയുമായാണ് തോട്ടഭാഗം വടക്കുമുറിയില്‍ തിരുവോണം വീട്ടില്‍ എ. അക്ഷയ് എത്തിയത്. 24 വയസുള്ള അക്ഷയ് തൊഴില്‍രഹിതനുമാണ്. ജോലിതേടിയാണ് മിക്ക യാത്രകളും. എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ച ഭിന്നശേഷി പാസ് കാണിച്ചാല്‍ പോലും ചില ബസുകളില്‍ മുഴുവൻ യാത്രാനിരക്കും നൽകേണ്ടിവരുന്നു.
ഭിന്നശേഷിക്കാര്‍ക്ക് യാത്രാവേളയില്‍ നിയമപരമായി അവകാശപ്പെട്ട ഇളവുകള്‍ ലഭിക്കുന്നുണ്ടെന്ന് ആര്‍ടിഒ ഉറപ്പാക്കണമെന്നും ഇളവ് നല്‍കാത്ത ബസുകൾക്കും ജീവനക്കാരുമെതിരേ നടപടി വേണമെന്നും മന്ത്രി നിർദേശിച്ചു.