കാതോലിക്കേറ്റ് കോളജും ഇടുക്കി എൻജി. കോളജും ധാരണാപത്രം ഒപ്പുവച്ചു
1488444
Thursday, December 19, 2024 8:13 AM IST
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജും ഇടുക്കി ഗവൺമെന്റ് എൻജിനിയറിംഗ് കോളജും തമ്മിൽ ഗവേഷണ ധാരണാ പത്രം ഒപ്പുവച്ചു. കാതോലിക്കേറ്റ് കോളജിലെ ബോട്ടണിവിഭാഗവുമായാണ് ധാരണ. കാലഘട്ടത്തിന് അനുയോജ്യമായ സസ്യ ശാസ്ത്രരംഗത്തു മുന്നേറ്റം സാധ്യമാകുന്ന ഗവേഷണ ഉപകരണങ്ങൾ നിർമിക്കു, അവയ്ക്കു സാധ്യമായ സാങ്കേതിക മികവ് നല്കുക എന്നതാണ് ഈ ഉഭയ കക്ഷി ബന്ധത്തിന്റെ ഉദ്ദേശ്യലക്ഷ്യം.
കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ്, ഇടുക്കി ഗവൺമെന്റ് എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ബൈജു ശശിധരൻ, ഡോ. രാജീവ് രാജൻ, ഡീൻ റിസർച്ച് ഡോ. സന്തോഷ് കുമാർ, ബോട്ടണി വിഭാഗം മേധാവി ഡോ.ബിനോയ് ടി. തോമസ്, ഡോ.ജോർജ്, ഡോ.എ.എസ്. ദീപ്തി, ഡോ. ഗോകുൽ ജി. നായർ, ഡോ. നിഷ ജോസഫ്. കെ.എസ്. ഹിമ, ഡോ.വി.പി. തോമസ്, എ. ഗൗരി തുടങ്ങിയവർ പ്രസംഗിച്ചു.
കാതോലിക്കേറ്റ് കോളജ് ബോട്ടണി ഡിപ്പാർട്ട്മെന്റ് റോയൽ ബൊട്ടാണിക്കൽ ഗാർഡൻ, പെൻസിൽവാനിയ ഇന്ത്യയാന യൂണിവേഴ്സിറ്റി, ഡൽഹി രാമാനുജൻ കോളജ്, ഡൽഹി ഭാസ്കരാചാര്യ കോളജ്, ഡൽഹി ലക്ഷ്യ , ബട്ടൺ ഹിൽ എൻജിനിയറിംഗ് കോളജ്, തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംഗ് തുടങ്ങിയ സ്ഥാപനങ്ങളുമായി നേരത്തെ ധാരണാപത്രം ഒപ്പുവച്ചിരുന്നു.