പെരുനാട്ടിൽ ബസ് അപകടത്തിൽപ്പെട്ടു
1488440
Thursday, December 19, 2024 8:13 AM IST
പെരുനാട്: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് തൊട്ടടുത്ത ഓടയിലേക്ക് ചരിഞ്ഞ് വൈദ്യുത പോസ്റ്റിൽ ഇടിച്ചു നിന്നു. പെരുനാട് കുന്നംകര ജംഗഷനു സമീപം ഇന്നലെ രാവിലെ 8.45 നാണ് അപകടം. പമ്പയിൽനിന്ന് വരികയായിരുന്ന ബസ് എതിരേ വന്ന സ്കൂൾ ബസിന് സൈഡ് കൊടുക്കവേയാണ് അപകടത്തിൽപെട്ടത്.
30 യാത്രക്കാർ ബസിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു. പെരുനാട്, വടശേരിക്കര എന്നിവിടങ്ങളിൽനിന്നും പോലീസ് സ്ഥലത്തെത്തി. സ്കൂൾ വാഹനത്തിലെ കുട്ടികളും സുരക്ഷിതരാണ്. ആന്ധ്രാപ്രദേശിലെ വൈഎസ്ആർ ജില്ലയിൽ നിന്നെത്തിയ തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.