നാറാണംതോട്ടിൽ നിയന്ത്രണംവിട്ട ബസിനു മരങ്ങൾ തുണയായി
1488165
Wednesday, December 18, 2024 7:55 AM IST
ശബരിമല: ഇലവുങ്കൽ - എരുമേലി പാതയിൽ പമ്പാവാലിക്കു സമീപം നാറാണംതോട് ഭാഗത്ത് ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചെരിഞ്ഞു. ബ്രേക്ക് നഷ്ടമായ ബസ് മരത്തിൽ തങ്ങിനിന്നു.
റോഡരികിലെ വനമേഖല ഉൾക്കൊള്ളുന്ന കൊക്കയിലേക്കാണ് ബസ് ചരിഞ്ഞു നിന്നത്. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ബ്രേക്ക് നഷ്ടമായെന്ന് തീർഥാടകർക്ക് ഡ്രൈവർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ തീർഥാടകർ വേഗം പുറത്തിറങ്ങി. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.