മേരിമാതാ സ്കൂൾ വാർഷികം
1488447
Thursday, December 19, 2024 8:13 AM IST
പത്തനംതിട്ട: മേരിമാതാ പബ്ലിക് സ്കൂളിന്റെ 22ാമത് വാർഷികാഘോഷം നടന്നു. റവ.ഡോ. ജെയിംസ് മുല്ലശേരി സിഎംഐ മുഖ്യാതിഥിയായിരുന്നു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിനിയ ഗ്രേസ് സിഎംസി അധ്യക്ഷത വഹിച്ച യോഗത്തിൽ സുമേഷ് കുട്ടിക്കൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
മേരിമാതാ ഫൊറോനാ വികാരി ഫാ. ജേക്കബ് പുറ്റനാനിക്കൽ, വാർഡ് കൗൺസിലർ അഖിൽ കുമാർ, പിറ്റിഎ പ്രസിഡന്റ് റിച്ചൻ കെ. ജോൺ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസിയ സിഎംസി, ലോക്കൽ മാനേജർ സിസ്റ്റർ റോസിറ്റ സിഎംസി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് പ്രവാഹ് 2024 എന്ന പേരിൽ വിദ്യാർഥികളുടെ കലാസന്ധ്യയും അരങ്ങേറി.