സൗജന്യ ഡയാലിസിസ് പദ്ധതി: മെഷീനുകൾ നാളെ കൈമാറും
1488438
Thursday, December 19, 2024 8:13 AM IST
കുന്പനാട്: രാജീവ്ഗാന്ധി ഗുഡ്വില് ചാരിറ്റബിള്‍ ട്രസ്റ്റ് നിർധനരായ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്യുതിന്റെ ഭാഗമായി കുമ്പനാട് മാര്‍ ക്രിസോസ്റ്റം ഫെലോഷിപ്പ് മി് ആശുപത്രിയിൽ പുതുതായി രണ്ട് ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കും.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലും മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രിയിലും നേരത്തേ ഗുഡ് വിൽ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് മെഷീനുകൾ നൽകിയിരുന്നു.
കുമ്പനാട് ഫെല്ലോഷിപ്പ് മിഷന് ആശുപത്രിയില്‍ സ്ഥാപിക്കു രണ്ട് ഡയാലിസിസ് മെഷീനുകലുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 5.30ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് നിര്‍വഹിക്കും. ട്രസ്റ്റ് ചെയര്മാന് പ്രഫ. പി. ജെ. കുര്യന്റെ അധ്യക്ഷതയില്‍ ഡോ. ജോസഫ് മാര്‍ ബർണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണവുംആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണവും നടത്തും.