ദുഃഖത്തിൽ പങ്കുചേർന്ന് കർദിനാൾ മാർ ക്ലീമിസ് ബാവ
1488160
Wednesday, December 18, 2024 7:55 AM IST
പത്തനംതിട്ട: മുറിഞ്ഞകൽ അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയും പ്രാർഥനയും അർപ്പിക്കാനായി കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഇന്നലെ ഇരുവീടുകളും സന്ദർശിച്ചു.
ഉച്ചകഴിഞ്ഞ് മത്തായി ഈപ്പന്റെ വീട്ടിലെത്തി പ്രാർഥന നടത്തിയശേഷം ബിജു പി. ജോർജിന്റെ വീട്ടിലേക്കും കാതോലിക്കാ ബാവ എത്തി. മത്തായി ഈപ്പന്റെ ഭാര്യ സാലി, മകൾ, ബിജുവിന്റെ ഭാര്യ നിഷ, മകൻ ആരോൺ എന്നിവരെ ബാവ ആശ്വസിപ്പിച്ചു. പ്രാർഥന നടത്തിയ അദ്ദേഹം മലങ്കര കത്തോലിക്കാ സഭയുടെ അനുശോചനം അറിയിച്ചു. ഇരുകുടുംബങ്ങളും സഭയ്ക്കും സമൂഹത്തിനും ചെയ്തുവരുന്ന സേവനങ്ങളെ അദ്ദേഹം നന്ദിയോടെ സ്മരിച്ചു.