നെടുന്പ്രം ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം: ആവശ്യം അംഗീകരിച്ചു
1487722
Tuesday, December 17, 2024 4:55 AM IST
തിരുവല്ല: നെടുമ്പ്രം പഞ്ചായത്ത് നിവാസികള്‍ക്ക് പൊതു ശ്മശാനമെന്ന ഭരണസമിതിയുടെ ആവശ്യം തിരുവല്ല താലൂക്ക് അദാലത്തില്‍ പരിഹരിച്ചു. നാലായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തില്‍ ഈ ആവശ്യതതിന് കാല് നൂറ്റാണ്ടോളമുണ്ട് പഴക്കം.
അവസാന കടമ്പയായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയായിരുന്നു വേണ്ടത്. ഇന്നലെ അദാലത്തിൽ വിഷയം വന്നതോടെ വേഗത്തിൽ നടപടിയായി.
മന്ത്രി പി.രാജീവില്‍നിന്നു പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന കുമാരിയും വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാടും അനുമതിപത്രം ഏറ്റുവാങ്ങി. 2009 ല്‍ നെടുമ്പ്രം മണക്കാശേരി ആശുപത്രിക്ക് സമീപം ശ്മശാനത്തിനായി പഞ്ചായത്ത് വാങ്ങിയ 60 സെന്റ് സ്ഥലത്താണ് പൊതുശ്മശാനം വരുന്നത്.