പോത്ത് ചതുപ്പിൽ വീണു ചത്തു, ഉടമസ്ഥൻ കുഴഞ്ഞുവീണു മരിച്ചു
1488439
Thursday, December 19, 2024 8:13 AM IST
അടൂർ: കെട്ടിയിട്ടിരുന്ന പോത്ത് ചതുപ്പിൽ വീണു ചത്തു; വിവരം അറിഞ്ഞെത്തിയ ഉടമസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. ഏനാദിമംഗലം മങ്ങാട് ഗണപതിവിലാസം തെക്കേതിൽ രാമകൃഷ്ണനാണ് (70) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.20ന് മങ്ങാട് ഗണപതി ചിറയിലായിരുന്നു സംഭവം. പോത്തിനെ ഗണപതിച്ചിറയ്ക്കു സമീപമാണ് കെട്ടിയിരുന്നത്. മേയുന്നതിനിടെ താഴ്ചയുള്ള ചതുപ്പിലേക്ക് വീണുപോയ പോത്ത് കഴുത്തിൽ കയർകുരുങ്ങി തൂങ്ങിനിന്നു.
വിവരമറിഞ്ഞ് അടൂരിൽനിന്ന് അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തുമ്പോഴേക്കും പോത്ത് ചത്തിരുന്നു. ഇതു കണ്ടാണ് രാമകൃഷ്ണൻ കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോത്തിനെ ഫയർഫോഴ്സ് സംഘം ചിറയിൽനിന്നും കരയ്ക്കെടുത്തു. രാമകൃഷ്ണന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം നാളെ ഒന്നിന് വീട്ടുവളപ്പിൽ.
ഭാര്യ: രാധാമണി. മക്കൾ: ബിന്ദു, സിന്ധു, ബിജു. മരുമക്കൾ: ശിവരാമൻ നായർ, മോഹൻകുമാർ, അമൃത.